Today: 21 Nov 2024 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ 2025 ഫെബ്രുവരി 23 ന് പൊതു തെരഞ്ഞെടുപ്പ്
Photo #1 - Germany - Otta Nottathil - election_declared_germany_2025_feb_23
ബര്‍ലിന്‍: കഴിഞ്ഞയാഴ്ച മധ്യ~ഇടത് ഭരണസഖ്യം തകര്‍ന്നതിനെത്തുടര്‍ന്ന് ജര്‍മ്മനിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ ടൈംടേബിളില്‍ ധാരണയായി.ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകളും (എസ്പിഡി) യാഥാസ്ഥിതിക പാര്‍ട്ടിയായ സിഡിയും തമ്മിലാണ് സമവായത്തില്‍ എത്തിയത്. ഇതനുസരിച്ച് ഫെബ്രുവരി 23 ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പാര്‍ലമെന്ററി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ജര്‍മ്മനിയിലെ ഭരണസഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ പകുതിയോടെ വിശ്വാസവോട്ട് തോടാനാണ് ചാന്‍സലര്‍ ഷോള്‍സ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ഡിസംബര്‍ 16 ന് പാര്‍ലമെന്റിന്റെ അധോസഭയായ ബുണ്ടെസ്ററാഗില്‍ ഷോള്‍സ് വിശ്വാസവോട്ട് തേടും.

ഷോള്‍സിന്റെ വിശ്വാസ വോട്ടില്‍ തോല്‍വിയാണ് സംഭവിക്കുന്നതെങ്കില്‍ പ്രസിഡന്റ് ഫ്രാങ്ക്~വാള്‍ട്ടര്‍ സ്റെറയ്ന്‍മെയറിന് ബുണ്ടസ്റ്റാഗ് പിരിച്ചുവിടാന്‍ 21 ദിവസത്തെ സമയമുണ്ട്, തുടര്‍ന്ന് 60 ദിവസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. എന്നാല്‍ ഏറ്റവും ഒടുവിലത്തെ ജനപ്രീതി പ്രകാരം സിഡിയുവും അവരുടെ ബവേറിയന്‍ സഖ്യകക്ഷികളും സിഎസ്യു 32 ശതമാനം ലീഡ് ചെയ്യുകയാണ്.19 ശതമാനം വരുന്ന തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (അളഉ) രണ്ടാം സ്ഥാനത്തുണ്ട്. ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റ് 15 ശതമാനവും ഗ്രീന്‍സ് 10 ശതമാനവും ഫ്രീ ഡെമോക്രാറ്റുകള്‍ നാല് ശതമാനവുമായി നില്‍ക്കുന്നു. ഇവരാകട്ടെ പാര്‍ലമെന്റില്‍ തുടരാനുള്ള പരിധിക്ക് ഒരു പോയിന്റ് താഴെയാണ്.മധ്യ~ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍സ്, ബിസിനസ് ഫ്രണ്ട്ലി ഫ്രീ ഡെമോക്രാറ്റുകള്‍ എന്നിവരടങ്ങിയ ജര്‍മ്മനിയിലെ ഭരണസഖ്യം സമീപകാല തെരഞ്ഞെടുപ്പുകളില്‍ തോല്‍വിയേറ്റു വാങ്ങുകയും ധനമന്ത്രി ക്രിസ്ററ്യന്‍ ലിന്‍ഡ്നര്‍ ഭരണതലത്തില്‍ പുതിയ തര്‍ക്കത്തിന് തുടക്കമിട്ടതും ചാന്‍സലറെയും പാര്‍ട്ടിയെയും ചൊടിപ്പിച്ചതും ധനമന്ത്രിയെ പുറത്താക്കിയതുമാണ് ഭരണകക്ഷിയുടെ തകര്‍ച്ച തുടങ്ങിയത്. ഭരണത്തിലെത്താന്‍ യൂറോപ്യന്‍ യൂണിയന്‍, വിദേശ, സുരക്ഷാ നയങ്ങളിലാണ് മൂന്ന് പാര്‍ട്ടികളും ഏറ്റവും കൂടുതല്‍ യോജിച്ചത്.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, മൂന്ന് പാര്‍ട്ടികളും 2021 നവംബര്‍ അവസാനത്തില്‍ ഒരു കരാര്‍ പ്രഖ്യാപിക്കുകയും ചാന്‍സലര്‍ ഒലാഫ് ഷോള്‍സും അദ്ദേഹത്തിന്റെ മന്ത്രിസഭയും അധികാരമേറ്റെടുക്കുകയുമായിരുന്നു. അതേസമയം ഡൊണാള്‍ഡ് ട്രംപ് വിജയിച്ച് വൈറ്റ് ഹൗസില്‍ എത്തിയപ്പോള്‍ തന്നെ ജര്‍മ്മനിയുടെ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതും ഏറെ ശ്രദ്ധേയമായി.

മുന്‍പ് പ്രഖ്യാപിച്ചതനുസരിച്ച് 2025 സെപ്റ്റംബര്‍ 26 നായിരുന്നു പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
- dated 12 Nov 2024


Comments:
Keywords: Germany - Otta Nottathil - election_declared_germany_2025_feb_23 Germany - Otta Nottathil - election_declared_germany_2025_feb_23,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
dr_justin_arickal_the_University_Society_Bonn_awarded
യൂണിവേഴ്സിറ്റി സൊസൈറ്റി ഓഫ് ബോണ്‍ അവാര്‍ഡ് ഡോ. ജസ്ററിന്‍ അരീക്കലിന് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_calls_for_indian_techies
ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ജര്‍മനിയില്‍ അവസരം Recent or Hot News
തുടര്‍ന്നു വായിക്കുക
m_gopalakrishnan_died
ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ പിതാവ് എം ഗോപാലകൃഷ്ണന്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ബര്‍ലിന്‍ 29 യൂറോ പ്രതിമാസ യാത്രാ ടിക്കറ്റ് റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
heavy_rain_cyclon_germany_weather
ജര്‍മ്മനിയില്‍ ശക്തമായ കൊടുകാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
anders_brevik_applied_for_out_of_prison
ആന്‍ഡേഴ്സ് ബ്രെവിക്ക് ജയിലില്‍ മോചിതനാവാന്‍ അപേക്ഷ നല്‍കി
തുടര്‍ന്നു വായിക്കുക
citizens_allowance_goes_to_foreigners_germany
ജര്‍മനിയിലെ ബനഫിറ്റിന്റെ മൂന്നിലൊന്ന് ലഭിക്കുന്നത് വിദേശികള്‍ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us